മൂവാറ്റുപുഴ: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മൂവാറ്റുപുഴ വെസ്റ്റ് ബ്ലോക്ക് വാർഷിക സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. ആഗ്നസ് അദ്ധ്യക്ഷത വഹിച്ചു. ടി.പി.ആന്റണി, വി.പി.സുബ്രഹ്മണ്യൻ ആചാരി, എം.എം.വിലാസിനി, സി.കെ.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഒ.കെ.ഐസക്(പ്രസിഡന്റ്), പി.വി.സുബ്രഹ്മണ്യൻ ആചാരി,എം.എം.വിലാസിനി,എ.കെ.കമലാക്ഷി(വൈസ് പ്രസിഡന്റുമാർ), പി.അർജുനൻ മാസ്റ്റർ(സെക്രട്ടറി), ഇ.എസ്.മോഹനൻ,എ.പി.വാസു,കെ.ആർ.വിജയ കുമാർ(ജോയിന്റ് സെക്രട്ടറിമാർ),സി.കെ.ദാമോദരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ.എസ്.എസ്.പി.യു.ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.മൊയ്തീൻ വരണാധികാരിയായി.