jecob
യൂത്ത് ഫ്രണ്ട് (ജേക്കബ്) ആലുവ മണ്ഡലം കൺവെൻഷൻ പാർട്ടി ഉന്നതധികാര സമിതിയംഗം റോയി തിരുവാങ്കുളം ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിക്കും ലീഡർ അനൂപ് ജേക്കബ് എം.എൽ.എക്കും യൂത്ത് ഫ്രണ്ട് (ജേക്കബ്) ആലുവ മണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ഉന്നതധികാര സമിതിഅംഗം റോയി തിരുവാങ്കുളം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന നിർവാഹക സമിതിയംഗം എം.ഐ. സാജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ, നിഥിൻ സിബി, അസീസ് മുതയിൽ, എം.എ. കാസിം, എം.കെ. ഷൗഖത്തലി, ദിനേശ് പൈ, സാൻജോ ജോസ്, ഫെനിൽ പോൾ, റഷീദ് കോമ്പാറ, എ. ഫൈസൽ, മുഹമ്മദ് ജഹഷാൻ എന്നിവർ പ്രസംഗിച്ചു.