jose-mavely
ദേശീയ ചാമ്പ്യനായ ജോസ് മാവേലിയെ ആലുവയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ പെരിയാർ അഡ്വഞ്ചേഴ്‌സ് ആദരിക്കുന്നു

ആലുവ: ഇന്ത്യയിലെ വേഗതയുള്ള വെറ്ററൻ ഓട്ടക്കാരനെന്ന ബഹുമതി നേടി ദേശീയ ചാമ്പ്യനായ ജോസ് മാവേലിയെ ആലുവയിലെ കായികപ്രേമികളുടെ കൂട്ടായ്മയായ പെരിയാർ അഡ്വഞ്ചേഴ്‌സ് ആദരിച്ചു. നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെയും നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിലെയും ജോസ് മാവേലിയുടെ പ്രകടനമാണ് ആദരവിന് അർഹനാക്കിയത്. ആലുവ ശിവരാത്രി മണപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങുകൾക്ക് സംഘടനാ ഭാരവാഹികളായ ബിജു, സന്തോഷ്, ഡോ. സന്ദീപ്, രതീഷ് നായർ, അനിൽ എന്നിവർ നേതൃത്വം നൽകി.