പിറവം: മേമ്മുറി മടത്തേക്കാവ് ഉമാമഹേശ്വര ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 7 ന് മഹാഗണപതിഹോമം, വൈകീട്ട് 5ന് നടതുറക്കൽ, 6.30ന് ദീപാരാധന, 7.10 ന് കഞ്ഞിവഴിപാട്. നാളെ ( വ്യാഴം) രാവിലെ 7 ന് ഗണപതിഹോമം, 8 ന് നാരായണീയ പാരായണം , 9 ന് പതിവു പൂജകൾ , 10.30 ന് ഉമാമഹേശ്വരപൂജ, 11 ന് നിവേദ്യ സമർപ്പണം, 12.15ന് നട അടയ്ക്കൽ, 12.30 ന് അന്നദാനം , വൈകീട്ട് 3ന് നാരായണീയ പാരായണം, 5 ന് നടതുറയ്ക്കൽ , 6.30 ന് ദീപാരാധന , 7 ന് ആലുഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ താലപ്പൊലി ഘോഷയാത്ര , 9 ന് താലപ്പൊലി സ്വീകരണം, 9.10 ന് കഞ്ഞി വഴിപാട് ,10 ന് കുട്ടികളുടെ കലാപരിപാടികൾ.