cpm
കൊച്ചിറി ഫൈനറിയിൽ നിന്നും രാജ് ഭവനിലേക്ക് തൊഴിലാളികൾ നടത്തുന്ന ലോംഗ് മാർച്ചിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സി.ഐ.ടി.യു സംസഥാനസെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

മരട്: ബി.പി.സി.എൽ.സംരക്ഷണലോംഗ് മാർച്ചിന്റെ സംഘാടകസമിതി രൂപീകരിച്ചു. മാർച്ച് 27മുതൽ ഏപ്രിൽ 8 വരെ കൊച്ചി റിഫൈനറിയിൽ നിന്നും രാജ് ഭവനിലേക്ക് തൊഴിലാളികൾ നടത്തുന്ന 220 കി.മീ ലോംഗ് മാർച്ചിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സി.ഐ.ടി.യു സംസഥാനസെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മേഖലാപ്രസിഡന്റ് പി.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.പി.ഉദയൻ കുമ്പളം രാജപ്പൻ,

എ.കെ.സജീവൻ,കെ.എ.ദേവസി,ബി.എസ്.നന്ദനൻ,പ്രദീപ്,അജി എന്നിവർ പ്രസംഗിച്ചു.പി.പി.സനിൽകുമാർ (പ്രസിഡന്റ്),എം.പി.ഉദയൻ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു