sulthan
പുക്കാട്ടുപടി തഖ്ദീസ് ഹോസ്പിറ്റലിൽ നവീകരിച്ച ഡയബറ്റോളജി വിഭാഗം ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹാജി നിസാമുദ്ദീൻ സുൽത്താൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പുക്കാട്ടുപടി തഖ്ദീസ് ഹോസ്പിറ്റലിൽ നവീകരിച്ച ഡയബറ്റോളജി വിഭാഗം ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹാജി നിസാമുദ്ദീൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ജനറൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി വിഭാഗത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. റിഷി കെ. ജോർജ് ക്ലാസെടുത്തു. പരിശോധന, പ്രമേഹരോഗ പരിശോധന, ബി.എം.ഐ ചെക്കിംഗ്, ഡയറ്റീഷന്റെ സേവനം എന്നിവ സൗജന്യമായിരുന്നു.