കൊച്ചി: ബധിര വനിതകളുടെ അഖിലേന്ത്യ സംഘടനയായ ആൾ ഇന്ത്യ ഫൗണ്ടേഷൻ ഒഫ് ദ ഡഫ് വുമണിന്റെയും കൈരളി ഫൗണ്ടേഷൻ ഒഫ് ദ ഡഫ് വുമണിന്റെയും ആഭിമുഖ്യത്തിൽ ബധിര വിവാഹ സംഗമമായ പ്രണയമിലൻ സമ്മേളനം കലൂർ നിന്യൂവൽ സെന്ററിൽ നടന്നു. സി.ആർ. സീമ ഉഉദ്‌ഘാടനം ചെയ്തു.മിനി ഐസക്ക് അദ്ധ്യക്ഷയായി.ഉമ കപൂർ, അഡ്വ.ടീന ചെറിയൻ, തുടങ്ങിയവർ സംസാരിച്ചു. അനുയോജ്യരായ പങ്കാളികളെ തേടി 150 ഓളം ബധിര യുവതീയുവാക്കൾ പരിപാടിയിൽ പങ്കെടുത്തു.