മൂവാറ്റുപുഴ. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിച്ചു. "ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 75 വർഷങ്ങൾ " എന്ന വിഷയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ പ്രഭാഷണം നടത്തി.ഗ്രന്ഥശാലകളും സാമൂഹ്യ വികാസവും " എന്ന വിഷയത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ രേഖ അവതരിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോഷി സ്ക്കറിയ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. പി.രാമചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ടി. ഉലഹന്നാൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി. അർജുനൻ, താലൂക്ക് വൈസ് പ്രസിഡന്റ് കെ.എൻ.മോഹനൻ, താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജി ജെ. പയറ്റുതറ, സതി രമേശ്, ജില്ലാ കൗൺസിൽ അംഗം പി.കെ. വിജയൻ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനത്തിൽ "ഗാന്ധിജിയും വർത്തമാന ഇന്ത്യയും " എന്ന വിഷയത്തിൽ ഡോ.എം. പി. മത്തായി പ്രഭാഷണം നടത്തി. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ മുൻ എം.എൽ.എയും മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിയ്ക്കൽ ആദരിച്ചു. ലൈബ്രറി പ്രവർത്തകർ പങ്കെടുത്ത അക്ഷരജാഥ നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു.