മൂവാറ്റുപുഴ: സ്കൂൾ കുട്ടികളുമായി പോയ സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.വാളകം ബഥനിപ്പടിയ്ക്ക് സമീപം ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം .വാളകം ഗവ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ഓമ്‌നി വാൻ ബഥനിപടി-പാറയ്ക്ക തുരുത്ത് റോഡിൽ വച്ചാണ് അപകടത്തിൽ പെട്ടത്.മുന്നിൽ പോയ ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോൾ ബൈക്കിലിടിക്കാതിരിക്കാൻ വാൻ വെട്ടിച്ചു മാറ്റിയതാണ് അപകടത്തിന് കാരണമായത്.