കോലഞ്ചേരി: പാങ്കോട് തിരുവാലുകുന്നത്ത് ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര തിരുവുത്സവം ഇന്നു മുതൽ 5 വരെ നടക്കും. ഇന്ന് രാവിലെ 7ന് നടക്കൽ പറ, നാരായണീയ പാരായണം, വൈകിട്ട് 5ന് പ്രസാദ ശുദ്ധി, 7ന് പിന്നൽ തിരുവാതിര, രാത്രി 8ന് ഭജന, അന്നദാനം, ബാലെ. നാളെ രാവിലെ ചതുർശുദ്ധി, വൈകിട്ട് 7 മുതൽ പിന്നൽ തിരുവാതിര, രാത്രി 8.30 ന് അന്നദാനം, വ്യാഴാഴ്ച രാവിലെ 9 ന് കാഴ്ച ശീവേലി, പഞ്ചാരി മേളം, പ്രസാദ ഊട്ട്, വൈകിട്ട് 7.30 ന് അക്ഷര ശ്ലോക സദസ്, രാത്രി 9ന് താലം വരവ്, അന്നദാനം, 10 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.