കൂത്താട്ടുകുളം:ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി, അദ്ധ്യാപക സംഗമം -സംഘാടക സമിതി രൂപീകരിച്ചു.
പൂർവകാല വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടേയും വിപുലമായ സംഗമം ഓർമ്മചെപ്പ് മെയ് 9 ന് നടത്തുന്നതിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പി.ബി.സാജു (ചെയർമാൻ) എം.എം.അശോകൻ, രവി വള്ളിയാങ്കൽ (വൈസ് ചെയർമാൻമാർ) കെ.മോഹനൻ (ജനറൽ കൺവീനർ) ഗീതാദേവി എം (കൺവീനർ) ജേക്കബ് രാജൻ (ഖജാൻജി) എന്നിവരെയും വിവിധ സബ് കമ്മിറ്റികളുടെ അദ്ധ്യക്ഷമാരേയും, കൺവീനർമാരേയും തിരഞ്ഞെടുത്തു. ഗുരുവന്ദനം, പ്രതിഭാ ആദരം,സ്മരണിക പ്രകാശനം, പ്രദർശനം, സാംസകാരിക പരിപാടികൾ എന്നിവ നടക്കും.