വൈപ്പിൻ : ഡ്രൈഡേ ദിനത്തിൽ അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ വയോധികനെ മദ്യമുൾപ്പെടെ ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു. നായരമ്പലം കൊടുങ്ങാശേരി ചാത്തനാട് വീട്ടിൽ സതീശൻ (67) ആണ് പിടിയിലായത്. മാർച്ച് ഒന്നിന് രാവിലെ ഇയാൾ വീടിനടുത്തുള്ള പറമ്പിൽ വെച്ച് മദ്യം വിൽക്കുമ്പോഴാണ് സി.ഐ എം.കെ. മുരളി, എസ്.ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിടികൂടിയത്. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ ഷാഹിർ, എസ്.സി.പി.ഒ സുനീഷ്ലാൽ, സി.പി.ഒമാരായ മിറാഷ്, സ്വരാജ്, സുമേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.