മൂവാറ്റുപുഴ: സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.
നഗരത്തിനടുത്ത സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് ബൈക്കിലെത്തിയയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
തിങ്കളാഴ്ച രാവിലെ പേഴയ്ക്കാപിള്ളിയിൽ വച്ചായിരുന്നു സംഭവം. കുട്ടി ഒച്ചവച്ച് കുതറിഓടി രക്ഷപെടുകയായിരുന്നു. സംഭവം കണ്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപെട്ടു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.