trans

കൊച്ചി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത് യാത്രക്കാരുടെ പക്കൽനിന്ന് പണപ്പിരിവ് നടത്തിയ ഡൽഹി സ്വദേശിയായ ട്രാൻസ്ജെൻഡർ പൂജയെ (24) ആർ.പി.എഫ് അറസ്റ്റുചെയ്തു. രാത്രികാല ട്രെയിനുകളിൽ തൃശൂരിനും എറണാകുളത്തിനുമിടയിൽ ട്രാൻസ്ജെൻഡറുകളുടെ ശല്യവും നിർബന്ധിത പണപ്പിരിവും വർദ്ധിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൂജ പിടിയിലായത്. കോടതി റിമാൻഡ് ചെയ്തു. എസ്.ഐ ജെ.വർഗീസ്, ഹെഡ്‌കോൺസ്റ്റബിൾ സാലു എം.ദേവസി, കോൺസ്റ്റബിൾമാരായ ജിബി തോമസ്, ജി.ആർ.സൂര്യ എന്നിവരാണ് പരിശോധന നടത്തിയത്. രണ്ടാഴ്ച മുമ്പ് ഏഴ് ട്രാൻസ്ജെൻഡറുകളെ ഇതേ കുറ്റത്തിന് അറസ്റ്റുചെയ്തിരുന്നു.