കൊച്ചി: തീരപരിപാലന നിയമത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് ഒഴിവാക്കാനാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് കോസ്റ്റൽ ഡെമോക്രാറ്റിക് പാർട്ടി (സി.ഡി.പി) സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു. അടിയന്തരമായി പുലിമുട്ടുകളോടു കൂടിയ കടൽഭിത്തികൾ നിർമ്മിക്കുക, തീരമേഖലയിലെ റിസോർട്ട് മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.ഡി. സോമകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ. രത്നാകരൻ, വർക്കിംഗ് പ്രസിഡന്റ് കെ. അജയഘോഷ്, ട്രഷറർ എം.ബി. വിനായകൻ, കെ.വി. ജോഷി, അഡ്വ. ലിബ എന്നിവർ സംസാരിച്ചു.