കൊച്ചി: ചേരാനല്ലൂർ ശ്രീ കാർത്ത്യായനിഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് ഭരതനാട്യം, നാളെ ദീപാരാധനയ്ക്ക് ശേഷം യോഗാനൃത്തം, 7.30 ന് സുവർണ ഗീതങ്ങൾ, 5ന് വൈകിട്ട് സംഗീതക്കച്ചേരി, 9.30 ന് കൊടിപ്പുറത്ത് വിളക്ക്, എഴുന്നെള്ളത്ത്, പാണ്ടിമേളം, 6ന് വൈകിട്ട് 5.30 ന് കാഴ്ചശീവേലി, 10 ന് വിളക്കിനെഴുന്നെള്ളിപ്പ്, 7 ന് വൈകിട്ട് 7 ന് നൃത്തസന്ധ്യ, 9 ന് ഡബിൾ തായമ്പക, 11 ന് വിളക്കിനെഴുന്നള്ളിപ്പ്, 8ന് രാവിലെ 10.30 ന് ഓട്ടൻതുള്ളൽ, 4.30 ന് താലംവരവ്, 6.30 ന് നൃത്തഗാനസന്ധ്യ, 8.30 ന് കുറത്തിയാട്ടം, 10ന് വിളക്കിനെഴുന്നെള്ളിപ്പ്, 9ന് വൈകിട്ട് 4 ന് പകൽപ്പൂരം, 8.30 ന് ചാക്യാർകൂത്ത്, 12ന് വിളക്കിനെഴുന്നള്ളിപ്പ്, 2 ന് പള്ളിവേട്ട , 10ന് രാത്രി 8 ന് കൊടിയിറക്കം, തുടർന്ന് ആറാട്ടിനെഴുന്നള്ളിപ്പ്.