മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും,രണ്ട് പോലീസുകാർക്കും പരിക്ക്
തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.മാർച്ച് പൊലീസ് തടഞ്ഞെങ്കിലുംപ്രതിഷേധക്കാർ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി. തുടർന്ന് പൊലീസ് ലാത്തിവീശി. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. തൃക്കാക്കര സിഐ ഉൾപ്പെടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.പരിക്കേറ്റ മണ്ഡലം സെക്രട്ടറി പി.സി മനൂപ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കെ.ബി ഷെരീഫ്,മണ്ഡലം സെക്രട്ടറി അൻഷാദ് എന്നിവരെസഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടതിനെ തുടർന്നാണ് തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ആർ.ഷാബു,സിവിൽ പൊലീസ് ഓഫിസർ വിനോദ് എന്നിവർക്ക് പരിക്കേറ്റത്. പൊലീസ് ഇൻസ്പെക്ടറുടെ വലതു കൈവിരലിൽ മൂന്നു തുന്നിക്കെട്ടു വേണ്ടി വന്നു.ധർണ കെപിസിസി വൈസ് പ്രസിഡന്റ് കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി അദ്ധ്യക്ഷത വഹിച്ചു.