കൊച്ചി :കലോത്സവങ്ങളെ രാഷ്ട്രീയ പകപോകലുകൾക്കുള്ള വേദികളാക്കി മാറ്റുന്നതിന് എസ്.എഫ്.ഐ ആസൂത്രിത നീക്കം നടത്തുന്നതായി കെ .എസ്. യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു .കെ എസ് യു ഭരിക്കുന്ന കോളേജ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന ശൈലി തൊടുപുഴയിലും എസ് എഫ് ഐ തുടരുകയാണ്. ഇന്നലെ പുലർച്ചെ കലോത്സവേദിയിൽ വച്ച് ആലുവ യു .സി. കോളേജ് യൂണിയൻ ചെയർമാൻ അക്യുബ് കബീർ ,മുവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് ജെറിൻ ജേക്കബ് എന്നിവർക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായത്. പരിപാടിക്കിടെ കുഴഞ്ഞു വീണ വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ആംബുലൻസിൽ നിന്നും വലിച്ചിറക്കിയാണ് ഇരുവരേയും എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചത്. ഇതിൽ പ്രതിഷേധിച്ചു ജില്ലയിലെ മുഴുവൻ കാമ്പസുകളിലും ഇന്ന് കരി ദിനം ആചരിക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.