കൊച്ചി: കാലടി - നെല്ലിക്കുഴി തീർത്ഥാടനം ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെ സംഘടിപ്പിക്കാൻ ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. അഞ്ചിന് നെല്ലിക്കുഴിയിൽ തീർത്ഥാടന സമ്മേളനം സംഘടിപ്പിക്കും.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തിക്ക് പ്രൊഫ. എം.പി. മന്മഥൻ അവാർഡും അഴിമിതിക്കെതിരെ പോരാടുന്ന വ്യക്തിക്ക് കെ.എം. കുട്ടൻ അവാർഡും സമ്മാനിക്കും. തീർത്ഥാടനത്തിന്റെ ഭാഗമായി സർവമതസമ്മേളനവും സംഘടിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായി യൂണിയൻ ആസ്ഥാനങ്ങളിൽ സർവമതദീപം തെളിക്കും. ഈമാസം 18 ന് സ്ഥാപകദിനം ആചരിക്കും.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അശോകൻ, വൈസ് പ്രസിഡന്റുമാരായ എൻ.കെ. അശോകൻ, പ്രഭാകരൻ മാച്ചാംപിള്ളി, ട്രഷറർ എം.വി. ഗോപി, വനിതാവിഭാഗം പ്രസിഡന്റ് ബിന്ദു വിജയൻ, സംഘടനാ സെക്രട്ടറി ബൈജു കെ. മാധവൻ, സെക്രട്ടറി എം.കെ. രാജീവ് എന്നിവർ പ്രസംഗിച്ചു.