കൊച്ചി: കേരള ട്രഡീഷണൽ ആർട്ടിസാൻസ് മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായി ലത രഘുനാഥ് (പ്രസിഡന്റ് ), ശ്രീജ വി.എസ്., ജോളി രാമകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ ), ബിന്ദു റെജി (ജനറൽ സെക്രട്ടറി), രഞ്ജിനി കെ. പ്രസീദ (സെക്രട്ടറി), പത്മിനി പാടൂർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
കൺവെൻഷൻ എറണാകുളം ഡി.സി.സിയിൽ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലത രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു. കെ.ടി.എ.സി സംസ്ഥാന പ്രസിഡന്റ് പി.ആർ അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി കാരായങ്കാട് ശിവരാമകൃഷ്ണൻ, സംസഥാന വൈസ് പ്രസിഡന്റുമാരായ പത്മനാഭൻ ചേരാപുരം, എം.എം ജയൻ, ട്രഷറർ ആറ്റൂർ ബാലകൃഷ്ണൻ, കണ്ണൻ തൃശൂർ, പുഷ്പകല ഷണ്മുഖൻ, കാർത്യായനി തങ്കപ്പൻ, ജ്യോതികുമാർ, പത്മിനി പാടൂർ, ചിത്ര സുരേഷ്, ബിന്ദു റെജി, കമലമ്മ ചെല്ലപ്പൻ, സജിത രത്‌നാകരൻ, രമ രാജൻ, ജലജ സജി, ജോളി രാമകൃഷ്ണൻ, പ്രസീത ഗോപകുമാർ, എം.എസ് റെജി, എം.കെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.