കൊച്ചി: വാളയാറിലെ രണ്ട് ദളിത് പെൺകുട്ടികളെ പീഡിപ്പിച്ചുകൊന്ന കേസ് അട്ടിമറിച്ചെന്ന് ആരോപണവിധേയനായ ഡിവൈ.എസ്.പി എം.ജെ. സോജന്റെ ഓഫീസിലേക്ക് ഇന്ന് രാവിലെ 10 ന് പ്രതിഷേധമാർച്ച് നടത്തും. ആലുവയിലെ റൂറൽ പൊലീസ് ജില്ലാ ആസ്ഥാനത്തേയ്ക്കാണ് മാർച്ച്.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറവും ഐക്യദാർഢ്യസമിതിയും നടത്തുന്ന മാർച്ച് ആലുവ ടൗൺഹാളിനു മുന്നിൽ നിന്ന് ആരംഭിക്കും. പ്രൊഫ. പി.ജെ ജയിംസ് മാർച്ച് ഫ്‌ളാഗ് ഒഫ് ചെയ്യും. പൊലീസ് ആസ്ഥാനത്തെ പ്രതിഷേധം അഡ്വ. ജയശങ്കർ ഉദ്ഘാടനം ചെയ്യും. കെ.സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ബി.പി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് രാജു കുമ്പളാൻ മുഖ്യപ്രഭാഷണം നടത്തും. സി.ആർ. നീലകണ്ഠൻ, ഷൈജു കാവനത്തിൽ, വി.എം. മാർസൻ, നിപുൺ ചെറിയാൻ, ലൈല റഷീദ് തുടങ്ങിയവർ സംസാരിക്കും.