കൊച്ചി: സൗത്തിന്ത്യൻ ഗാർമന്റ് മാനുകഫാക്ചററേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ദേശീയ വസ്ത്രമേള കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷട്ര സ്റ്റേഡിയത്തിൽ ഇന്ന് സമാപിക്കും. വിവിധ സംസ്ഥാനങ്ങളിലെ നിർമ്മാതാക്കളും ഡിസൈനർമാരും വിതരണക്കാരും വ്യാപാരികളും നൂറോളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ വിലക്കിഴിവിൽ ലഭിക്കും.

ജില്ലാ കളക്ടർ എസ്. സുഹാസ് മേള ഉദ്ഘാടനം ചെയ്തു. സിഗ്മ പ്രസിഡന്റ് ഷെജു ടി, സെക്രട്ടറി അൻവർ യു.ഡി, ജോയിന്റ് സെക്രട്ടറി അബ്ബാസ് അദ്ധറ, വൈസ് പ്രസിഡന്റ് ഷറഫ് ജലാc, ട്രഷറർ മാഹി, പി.എ, കൺവീനർ ഷമീം എന്നിവർ പങ്കെടുത്തു.