കൊച്ചി: താങ്ങാവുന്ന വിലയിൽ പ്രീമിയം ഉത്പന്നം എന്ന വിഭാഗത്തിൽ നൂതനവും മികച്ചതുമായ റസിഡൻഷ്യൽ എയർ കണ്ടീഷണറുകൾ ബ്ലൂ സ്റ്റാർ പുറത്തിറക്കി.
ആകർഷകമായ ത്രീ സ്റ്റാർ സ്‌പ്ളിറ്റ് എയർകണ്ടിഷണറുകൾക്ക് 31,990 മുതൽ 37,990 രൂപ വരെയാണ് വില. കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നതിനാൽ ചെലവ് കുറയുമെന്ന് ബ്ളൂസ്റ്റാർ പ്രൊഡക്ട് ബിസിനസ് സെയിൽ ആൻഡ് മാർക്കറ്റിംഗ് പ്രസിഡന്റ് സി.പി. മുകുന്ദൻ മേനോൻ പറഞ്ഞു. എയർകണ്ടിഷന്റെ ഉള്ളിൽ തന്നെ വോൾട്ടേജ് സ്റ്റെബിലൈസറും ഘടിപ്പിച്ചിട്ടുണ്ട്. 160 മുതൽ 270 വോൾട്ട് വരെ തടസമില്ലാതെ പ്രവർത്തിക്കും. ഒരു വർഷത്തെ വാറണ്ടിയും കംപ്രസറിന് പത്ത് വർഷത്തെ വാറണ്ടിയും ഉറപ്പ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.