കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഗുരുദേവ കുടുംബയൂണിറ്റ് യോഗം പി.കെ. പ്രകാശന്റെ വസതിയിൽ ചേർന്നു. യോഗം കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. പത്മനാഭൻ, കെ.കെ. പ്രകാശൻ, ഭാമ പത്മനാഭൻ, പി.വി. സാംബശിവൻ, എ.കെ. ഗംഗാധരൻ, പ്രണവം ശശിധരൻ എന്നിവർ പ്രസംഗിച്ചു. പി.കെ. പ്രകാശൻ സ്വാഗതവും പി.എം. വത്സരാജ് നന്ദിയും പറഞ്ഞു.