കൊച്ചി: ലിഫ്റ്റ്, എലിവേറ്റർ സാങ്കേതികവിദ്യകളിൽ ഓൺലൈനിലും നേരിട്ടും പരിശീലനം നൽകുന്ന ടു. എം ലിഫ്റ്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് കാലടി മറ്റൂരിൽ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. പി.കെ. ധർമ്മരാജ് ഉദ്ഘാടനം ചെയ്തു. ജർമ്മനി ആസ്ഥാനമായ ടി.യു.ഡി, എസ്.യു.വി എന്നിവയുടെ അംഗീകാരമുള്ള കോഴ്സുകളാണ് ആരംഭിക്കുന്നത്. ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന ടു. എം ഹോൾഡിംഗ്സാണ് കോഴ്സുകളും ആരംഭിക്കുന്നത്. പത്താം ക്ളാസ് ജയിച്ചവർക്ക് ആറു മാസം നീളുന്ന കോഴ്സുകളാണ് നടത്തുകയെന്ന് ചെയർമാൻ നൂറുൾ അമീൻ പറഞ്ഞു. വിവരങ്ങൾക്ക് : www.2mholding.com