ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 19-ാമത് വാർഷികം കാഞ്ഞിരമറ്റം കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ നടന്നു.16 വാർഡുകളിൽ നിന്നും എത്തിയ കുടുംബശ്രീ അംഗങ്ങളുടെ റാലി വടക്കേ ചാലക്കപ്പാറയിൽ നിന്നും താളമേളങ്ങളുടെയും ,കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച് കാഞ്ഞിരമറ്റത്ത് എത്തിച്ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജലജമോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മുൻ ആരോഗ്യവകുപ്പ് മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്.മെമ്പർ സെക്രട്ടറി ലിജോ ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്തംഗം എ.പി.സുഭാഷ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മനോജ് കുമാർ,ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ബി.ശാന്തകുമാർ,കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.പി .വർഗീസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺമാരായ ഷൈജ അഷറഫ്,ബീനാമുകുന്ദൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.കെ.മോഹനൻ,ബിജു.എം.തോമസ് ,പഞ്ചായത്ത് സെക്രട്ടറി സമീന .ബി എന്നിവർ സംസാരിച്ചു.