വൈറ്റില. പൊന്നുരുന്നി ശ്രീനാരായണേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇരട്ടകുളങ്ങര രാമവാര്യർ രചിച്ച കിരാതം ആട്ടകഥ എരൂർ വൈകുണ്ഠേശ്വരം കളിയോഗം അരങ്ങിലവതരിപ്പിച്ചു. ശിവനും അർജ്ജുനനും തമ്മിൽ നടക്കുന്ന യുദ്ധമാണ് ആട്ടവിളക്കിന് മുമ്പിൽ അവതരിപ്പിച്ചത്. അർജജുന വേഷത്തിൽ കലാരാധാകൃഷ്ണൻ. ആർ. എൽ. വി. ഗോപി കാട്ടാളൻ,ആർ.എൽ.വി.പ്രമോദ് കാട്ടാളസ്ത്രീ, കുട്ടി കാട്ടാളന്മാരായി ആർ. എൽ. വി. അനത് മണി,രഘു മഹിപാൽ എന്നിവരും പകർന്നാടി. കലാവിഷ്ണു, കലാകൃഷ്ണകുമാർ എന്നിവരുടെ പാട്ടിന് തൃപ്പൂണിത്തുറ ഗോപികൃഷ്ണൻ തമ്പുരാൻ ചെണ്ടയും,കലാനിലയം രാകേഷ് മദ്ദളവുംനൽകി. എരൂർ മനോജിന്റെ മുഖത്തെഴുത്തും ചേർന്നപ്പോൾ പൊന്നൂരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ കഥകളിരാവ് പുതുതലമുക്കും യോഗംഭാരവാഹികൾക്കും പുതിയകലാനുഭവം പകർന്നു.