കോലഞ്ചേരി: എംപ്ളോയ്മെന്റ് ഓഫീസുകളിലെ റദ്ദായ രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി 2019 ജനുവരി 1 മുതൽ 2020 ജനുവരി 31വരെയുള്ള കാലയളവിൽ അപേക്ഷ സമർപ്പിച്ച്, 2020 ഫെബ്രുവരി 29 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകുന്നതിന് നിർദ്ദേശം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികളിൽ, നാളിതുവരെ ഹാജരാകാത്തവർ 13 ന് മുമ്പായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളുമായി നേരിട്ട് ഹാജരായി രജിസ്ട്രേഷൻ പുതുക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.