കലൂർ: അഞ്ഞൂറോളം നിർദ്ധന കുടുംബങ്ങൾക്ക് കലൂർ റോയൽ ബ്രദേഴ്സ് അഞ്ചുകിലോ അരിവീതം വിതരണം ചെയ്തു. ചേരാതൃക്കോവിൽ ജംഗ്ഷനിൽ നടന്ന ചടങ്ങ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. റോയൽ ബ്രദേഴ്സ് പ്രസിഡന്റ് പി.ജി. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.
ജനപക്ഷം നേതാവ് ബെന്നി ജോസഫ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ, സി.എം. റഷീദ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോൻ, ജി.എൻ. ഉണ്ണിക്കൃഷ്ണൻ, കെ. ബാലകൃഷ്ണൻ, എ.ബി. അനികുമാർ, ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.