പറവൂർ : പറവൂർ സെന്റലോഷ്യസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പെരുമ്പടന്ന ശാന്തിതീരത്തിലെ അമ്മമാർക്കായി ഗാനവിരുന്ന് നടത്തി. ആടിയും പാടിയും കുട്ടികൾ അമ്മമാർക്ക് നവോന്മേഷം പകർന്നു. അഖിൽ നെൽസൺ, ആർദ്ര അഖിൽ, ജോസ്ന രാജിവ്, ആഞ്ജലീന ഷിബു, വീണ പി.എൻ, ഭദ്ര പ്രവീൺ, ഷാനിയ ജോൺസൺ, അയന പി.വി, അനവ്യ സഞ്ജയ്, അമൃത ബാബു, ഹന്ന മനോജ്, അയോണ സാബു എന്നിവർ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു. കുട്ടികളും അദ്ധ്യാപകരും ചേർന്ന് അന്തേവാസികൾക്കായി സ്നേഹവിരുന്നും നൽകി. അദ്ധ്യാപകരായ ജോൺ ജോസഫ്, എബിൻ ആന്റണി, ജേക്കബ് പോൾ, കെ.ആർ. ബിനു, സിസ്റ്റർ മിനി, പി.ടി.എ പ്രസിഡന്റ് സാദത്ത് അലി തുടങ്ങിയവർ നേതൃത്വം നൽകി.