കൊച്ചി: മോൺസിഞ്ഞോർ മാത്യു മങ്കുഴിക്കരി ആത്മവിദ്യാ അവാർഡിന് ഷൗക്കത്ത് രചിച്ച ഒരുതുള്ളി ജലത്തിലെ കടൽ അർഹമായി. സൂഫിസത്തിന്റെയും ഇസ്ളാമിന്റെയും അദ്ധ്യാത്മികതയെ മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുന്ന കൃതിയാണിത്.

നിത്യചൈതന്യയതിയുടെ സന്തതസഹചാരിയായിരുന്ന ഷൗക്കത്ത് യതിമാർഗത്തിൽ സഞ്ചരിക്കുന്ന വ്യക്തിയാണ്. ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശശതകം അടിസ്ഥാനമാക്കി നൂറ് ധ്യാനങ്ങൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അവാർഡ് പിന്നീട് സമ്മാനിക്കുമെന്ന് വേദി സെക്രട്ടറി ജോൺ പുളിക്കപ്പറമ്പിൽ അറിയിച്ചു.