കളമശേരി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല യൂണിയൻ കലോത്സവം സർഗം തുടങ്ങി. വിവിധ പരിപാടികളോടെ വെള്ളിയാഴ്ച സമാപിക്കും. കലോത്സവത്തിൽ എട്ട് സോണുകളിൽ നിന്ന് 67 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി 11 വരെ 10 വേദികളിലായി മത്സരങ്ങൾ അരങ്ങേറും.

ചെവ്വാഴ്ച സ്റ്റേജിതര മത്സരങ്ങളായിരിക്കും. ബുധനാഴ്ച ഒപ്പന തിരുവാതിര, സ്കിറ്റ് മുതലായവ അരങ്ങേറും.വ്യാഴാഴ്ച വട്ടപ്പാട്ട്, കോൽക്കളി, ഗാനമേള, ക്ലാസിക്കൽ നൃത്ത ഇനങ്ങൾ നാടകം എന്നീ മത്സരങ്ങളും നടക്കും. വെള്ളിയാഴ്ച നൃത്തനൃത്യങ്ങൾ, നാടൻ പാട്, മോണോ ആക്ട്, മിമിക്രി എന്നിവയും സമ്മാനദാനവും നടക്കും. 48 ഇൻഡിവിജ്വൽ ഇനങ്ങളിലിൽ 19 ഗ്രൂപ്പുകളിലായി 1500 പേർ പങ്കെടുക്കും.