കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വനിതാ പഠന കേന്ദ്രം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് മാർച്ച് 6, 7 തീയതികളിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു. മാർച്ച് 7ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 പണ്ഡിതർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഓരോ പ്രഭാഷണത്തിനും ശേഷം പ്രഭാഷകനുമായി സംവദിക്കാൻ അവസരമുണ്ടാവും. കുസാറ്റ് ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തിൽ 6ന് രാവിലെ 9.30ന് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ സെമിനാർ ഉദ്ഘാടനം ചെയ്യും.