തൃക്കാക്കര:വാഹന ഉടമകൾ ശ്രദ്ധിക്കുക. പരിവാഹൻ നോക്കി പിഴയില്ലെന്ന് ഉറപ്പ് വരുത്തിയില്ലെങ്കിൽ നിങ്ങൾ കരിമ്പട്ടികയിലാകും . രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പരിവാഹൻ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോർ വാഹനവകുപ്പുകൾ മാറുന്ന സാഹചര്യത്തിലാണ് ഇത്. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പരുകൾ വാഹൻ സോഫ്റ്റ് വെയറിലേക്ക് പോർട്ട് ചെയ്യും. മോട്ടോർ വാഹനവകുപ്പിന്റെ കാമറകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളും അതിൽഉൾപ്പെടും.പിഴ ഒടുക്കിയില്ലെങ്കിൽ പുതിയ സംവിധാനത്തിലെ കരിമ്പട്ടികയിലാകും. ഇതിൽ പെട്ടാൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടർ സേവനങ്ങൾ ലഭ്യമാകുന്നതിന് തടസങ്ങളുണ്ടാകും. മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റായ www.mvd.kerala.gov.in ലെ 'Fine Remittance Camera Surveilance'എന്ന ലിങ്കിലൂടെ വാഹനങ്ങൾ ശിക്ഷാർഹമായിട്ടില്ല എന്ന് ഉറപ്പ് വരുത്താം. ശിക്ഷാർഹരായവർ ഉടൻ പിഴയടച്ച് നിയമനടപടികളിൽ നിന്നും ഒഴിവാകണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകില്ലെന്നും എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചു.