കിഴക്കമ്പലം: മേച്ചേരിമുകൾ ഭദ്രകാളിക്ഷേത്രത്തിൽ കലശാഭിഷേകവും ആയില്യം മകം താലപ്പൊലി ഉത്സവവും 6 ന് (വെള്ളി) ആരംഭിക്കും. പ്രധാന പൂജകൾക്കുശേഷം രാത്രി 7ന് നൃത്തസന്ധ്യയും ദശാവതാരം നൃത്താവിഷ്‌കാരവും നടക്കും. ശനിയാഴ്ച വൈകീട്ട് 6.45ന് നാമസങ്കീർത്തനഘോഷം, രാത്രി 9ന് ബാലെ. ഞായറാഴ്ച രാവിലെ 7.30ന് നവകകലശപൂജ, 8.30ന് കലശാഭിഷേകം, 10ന് സർപ്പപൂജ, 12ന് പ്രസാദ ഊട്ട്, രാത്രി 8ന് കളംപൂജ, 9ന് താലം പുറപ്പാട്, 9.30ന് താലപ്പൊലി, 12.30ന് താലപ്പൊലി സമാപനം. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്റി നെന്മേനി മനയ്ക്കൽ കേശവൻ നമ്പൂതിരിപ്പാടും മേൽശാന്തി ശ്രീരാജ് ശർമയും മുഖ്യകാർമികരാകും.