അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി - ബന്ധു സംഗമം നടത്തി. അവശരായി വീടിന്റെ അകത്തളങ്ങളിൽ കഴിയുന്നവർക്ക് സാന്ത്വന സ്പർശമായി കൂട്ടായ്മ. പാലിയേറ്റീവ് സംഗമം പഞ്ചായത്ത് പ്രസിഡൻറ് കെ. വൈ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം എം ജെയ്സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ലത ശിവൻ, ബിന്ദു വത്സൺ, ധന്യ ബിനു, വിൻസി ജോയി, ലിസി മാത്യു, മെഡിക്കൽ ഓഫീസർ അരുൺ ബി കൃഷ്ണ, പാലിയേറ്റീവ് നഴ്സ് സിന്ധു ഡേവി, ഡോ. സംഗീത, ഡോ. അനില രാജു, ഡോ. ഡിംപിൾ മേരി, ഡോ. ശ്രീലക്ഷ്മി, ഡോ. ലേഖ എന്നിവർ സംസാരിച്ചു. അൽഫോൻസ് സദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടേയും ആശാ വർക്കർമാരുടേയും സ്റ്റാഫ് അംഗങ്ങളുടേയും വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. 150 ലധികം രോഗികൾ ഈ പരിപാടിയിൽ പങ്കാളികളായി.