മൂവാറ്റുപുഴ: സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ബ്ലോക്കിലെ കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ പൂർത്തീകരണത്തിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ കല്ലൂർക്കാട് പഞ്ചായത്തിലുള്ള കല്ലൂർക്കാട്, നാഗപ്പുഴ, പേരമംഗലം, ക്ഷീര സഹകരണ സംഘങ്ങളിലോ, മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസിലോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ 7-ാം തിയ്യതിക്ക് മുമ്പായി നൽകണമെന്ന് മൂവാറ്റുപുഴ ക്ഷീര വികസന ഓഫീസർ അറിയിച്ചു.