police-
മീറ്റിലെ ക്രിക്ക​റ്റ് മത്സരത്തിൽ വിജയികളായ ജില്ലാ ഹെഡ് ക്വാർട്ടർ ടീം

ചെമ്പറക്കി: എറണാകുളം റൂറൽ ജില്ലാ പൊലീസ് സ്‌പോർട്ട്‌സ് ആന്റ് അത്‌ലറ്റിക്‌സ് മീ​റ്റിന് ചെമ്പറക്കിയൽ തുടക്കമായി. ചെമ്പറക്കിയിലെ ബീസ് ഗ്രൗണ്ടിൽ നടന്ന ക്രിക്ക​റ്റ് മത്സരം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൂന്ന് പൊലീസ് സബ്ബ് ഡിവിഷനുകളെയും,ജില്ലാ ഹെഡ് ക്വാർട്ടറിനെയും നാല് ടീമുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഇന്നലെ നടന്ന ക്രിക്ക​റ്റ് മത്സരത്തിൽ പെരുമ്പാവൂർ സബ്ബ് ഡിവിഷനെ പരാജയപ്പെടുത്തി ജില്ലാ ഹെഡ് ക്വാർട്ടർ ടീം ജേതാക്കളായി. വരും ദിവസങ്ങളിൽ ഫുട്‌ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, വോളിബോൾ എന്നിവയും മ​റ്റ് അത്‌ല​റ്റിക്‌സ് മത്സരങ്ങളും നടക്കും.