അങ്കമാലി: വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയണലിന്റെ നേത്യത്വത്തിൽ കാനം വിജയൻ അനുസ്മരണം നടത്തി. അങ്കമാലി ജി.ബി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻ ഇന്ത്യ ഏരിയാ പ്രസിഡന്റ് വി.എ. തങ്കച്ചൻ, ട്രഷറർ ജോമി പോൾ, മുൻ റീജിയൺ ഡയറക്ടർ ജോയ് ആലപ്പാട്ട്, മാത്യൂസ് എബ്രാഹം, ഏലിയാസ് ജോസഫ്, സി.എം. കായസ്, ഷാജോ ആലുക്കൽ, സുനിൽ ജോൺ, സി. ജോസഫ്, ഷാബു വർഗീസ്, എ.ടി. ജോർജ്, ടോമി ചെറുക്കാട്ട്, ജെസി ടോം തുടങ്ങിയവർ പ്രസംഗിച്ചു.