മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി വസ്തു കൈമാറ്റം നടത്തിയ ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടിപടി നേരിടുന്നവർക്കായി മൂവാറ്റുപുഴ,കല്ലൂർക്കാട് സബ് രജിസ്ട്രർ ഓഫീസുകളിൽ പ്രത്യേക അദാലത്ത് നാളെ നടക്കും.രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ 30 ശതമാനം തുക അടച്ച് ജപ്തി നടപടികളിൽ നിന്നും ഒഴിവാകാനാകുമെന്ന് കല്ലൂർക്കാട് സബ് രജിസ്ട്രർ അറിയിച്ചു.