കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിൻ കോർപ്പറേഷൻ ഓഫീസിന് സമീപം പ്രതിഷേധ ധർണ നടത്തി. കൊച്ചിൻ കോർപ്പറേഷൻ ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര യോഗം വിളിച്ച സാഹചര്യത്തിലായിരുന്നു ബി.ജെ.പി.മാർച്ച്. ബി.ജെ.പി.എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി.എൻ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. . ബി.ജെ.പി.മധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി.ശങ്കരൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.