അങ്കമാലി : മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. താബോർ ഹോളിഫാമിലി പാരിഷ്ഹാളിൽ നടന്ന വാർഷിക സമ്മേളനം റോജി എം.ജോൺ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ഷീല ഷാജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് വാർഡ്‌മെമ്പർ വി.സി. കുമാരൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.വി. ബിബീഷ്. ജിഷാ ജോജി, ലീലാമ്മ പോൾ കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് ലാലി ആന്റു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ തരിയൻ, എ.സി. പൗലോസ്, ബീന ജോൺസൺ, കുടുംബശ്രീ ഭാരവാഹികളായ ദെലീല തോമസ്, ഗ്രേസി ആന്റു, മിനി തോമസ്, ശ്യാമ വേലായുധൻ എന്നിവർ പ്രസംഗിച്ചു.