തൃപ്പൂണിത്തുറ: കാർഷിക കർമ്മസേനയുടെ ആഭിമുഖ്യത്തിൽ ഉദയംപേരൂർ പഞ്ചായത്തിൽ ആരഭിച്ച ജൈവ വള ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം ഹൈബി ഈഡൻഎം.പി നിർവഹിച്ചു. ചടങ്ങിൽ ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെബർ എ. പി. സുഭാഷ്, മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകേശവദാസ്, മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേൽ, ബ്ളോക്ക് മെബർമരായ ഉഷ ധനപാലൻ, ഓമന പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.