കൊച്ചി: കർണ്ണാടക വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതും വേഗത്തിൽ വളരുന്നതുമായ അമൂർ കാർപ് മത്സ്യക്കുഞ്ഞുങ്ങൾ എറണാകുളം കെ.വി.കെയിൽ വില്പനക്ക് തയ്യാറായിട്ടുണ്ട്. 3 മുതൽ 7 സെന്റി മീറ്റർ വലുപ്പമുള്ള 50 കുഞ്ഞുങ്ങൾ അടങ്ങിയ ഓക്‌സിജൻ നിറച്ച ഒരു ബാഗിന് 575 രൂപയാണ് വില. എറണാകുളം ഹൈക്കോർട്ടിന് സമീപമുള്ള സി.എം.എഫ്.ആർ.ഐയിലുള്ള കെ.വി.കെ വിതരണ കേന്ദ്രത്തിൽ മുൻകൂട്ടി പണമടച്ചു ബുക്ക് ചെയ്യണം. ഇന്ന് മുതൽ വിതരണം ആരംഭിക്കും. വിവരങ്ങൾക്ക്: 8281757450, 0484 2394296