പറവൂർ : കെയർ ഹോം പദ്ധതിയിൽ നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണ ബാങ്ക് വാടക്കുപുറത്ത് ഭാർഗവിക്കു നിർമിച്ചു നൽകുന്ന വീടിന് ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് തറക്കല്ലിട്ടു. പള്ളിയാക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ, ഗാന്ധിസ്മാരക സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ അനിത തമ്പി, സാജിത റഷീദ്, പി.എം. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.