വൈപ്പിൻ : വൈപ്പിൻ ഫോർട്ട് കൊച്ചി ഫെറി യിൽ രണ്ട് റോ റോ ജങ്കാർ ഉണ്ടായിട്ടും കാര്യക്ഷമമായി സർവീസ് നടത്താതിനാൽ യാത്രക്ലേശം പരിഹരിക്കുന്നതിന് ഫോർട്ട് ക്വീൻ ബോട്ട് സർവീസ് ആരംഭിക്കണമെന്നും മൂന്നാമത് ഒരു ജങ്കാർ കൂടി സർവീസിനിറക്കണമെന്നും ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സമിതി എറണാകുളത്ത് കൊച്ചിൻ കോർപറേഷൻ ഓഫീസിനു മുന്നിൽ സമരം നടത്തി. സമിതി ചെയർമാൻ പോൾ ജെ മാമ്പിള്ളി സമരം ഉത്ഘാടനം ചെയ്തു. വിക്ടർ മരക്കാശ്ശേരി , ടി ആർ ദേവൻ , എൻ കെ സച്ചു, ഫ്രാൻസിസ് ചമ്മിണി , മണിയപ്പൻ കണങ്ങനാട്ട്, ഫ്രാൻസിസ് അറക്കൽ, വർഗീസ് കാച്ചപ്പിള്ളി , എൻ ജി ശിവദാസ്, ജോസഫ് നരികുളം തുടങ്ങിയവർ പ്രസംഗിച്ചു.