പറവൂർ : പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ 2020-21 വർഷത്തേക്കുള്ള പദ്ധതി രൂപവത്കരണ വികസന സെമിനാർ പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത്, പുഴകളുടെയും ജലസ്രോതസുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ, വിശപ്പുരഹിത ഗ്രാമങ്ങൾ എന്നിവ കരട് വാർഷികത്തിലെ പ്രധാന പദ്ധതികളാണ്. മിഷൻ പ്രവർത്തനങ്ങൾ, വാർഷിക പദ്ധതി, കരട് പ്രൊജക്ട് നിർദ്ദേശങ്ങൾ, മുൻ വാർഷിക പദ്ധതി നിർവഹണം, നടപ്പ് വാർഷികപദ്ധതി നിർവഹണ പുരോഗതി എന്നീ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.