kklm
കാക്കൂർ കാളവയൽ കാർഷിക മേളയിൽ നടന്ന മരമടിയിൽ നിന്ന്

കൂത്താട്ടുകുളം: കാളവയൽ, കാർഷികമേളയിൽ കാക്കൂർ പെരിങ്ങാട്ടു പാടത്തെ വയൽച്ചേറിൽ വീണ്ടും കാളക്കൂറ്റൻമാരുടെ ഓട്ടം .
മരമടിക്കായി വയൽ ഒരുക്കിയിരുന്നില്ലെങ്കിലും മഡ് ഫുട്ബാൾ കളിക്കായി തയ്യാറാക്കിയ പാടത്ത് കാളകൾ മത്സരത്തിനയി ഇറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷകർ അനുമതികൾക്ക് കാത്തു നിൽക്കാതെ തങ്ങളുടെ കാളകളുമായി കടുപ്പു കാണിക്കൽ ചടങ്ങും, മരമടിയും നടത്തി മടങ്ങി. ഇരുപത്തഞ്ചോളം ജോഡി കാളകൾ വയലിൽ എത്തിയെങ്കിലും മരമടിയിൽ പങ്കെടുത്തത് 6 ടീമുകൾ മാത്രം. കയറിട്ട് അടി, സ്പീഡ്, ചാംമ്പ്യൻ എന്നീ 3 ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടത്തിയത്. കയറിട്ട് അടി വിഭാഗത്തിൽ തങ്കച്ചൻ കൊട്ടാരക്കര,അപ്പൂസ് അടുതല,കൊല്ലം. സ്പീഡ് വിഭാഗം അപ്പൂസ് അടുതല കൊല്ലം , അപ്പൂസ് അടുതല കൊല്ലം രണ്ടാം ജോഡിയും ജേതാക്കളായി.ചാമ്പ്യൻ വിഭാഗത്തിലും അപ്പൂസിന്റെ കാളകളാണ് വിജയിച്ചത്.