sndp
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രംദീപപ്രഭയിൽ

തൃപ്പൂണിത്തുറ: ശ്രീനാരായണ വല്ലഭക്ഷേത്രത്തിലെ മഹോത്സവം നാളെ (വ്യാഴം) നടക്കും. രാവിലെ എട്ടുമുതൽ കാഴ്ചശ്രീബലി. 11.30 മുതൽ അന്നദാനം, വൈകിട്ട് മൂന്നരമുതൽ കാഴ്ചശ്രീബലി, പെരുവനം കുട്ടൻമാരാരുടെ മേള പ്രമാണത്തിൽ പഞ്ചാരിമേളം. രാത്രി ഏഴരമുതൽ സ്വർണക്കുടത്തിൽ കാണിക്കയിടൽ, രാത്രി 9ന് പള്ളിവേട്ടയും നടക്കും.

വെള്ളിയാഴ്ചയാണ് ആറാട്ട് മഹോത്സവം. രാവിലെ ഏഴുമുതൽ കാവടി ഘോഷയാത്ര, എട്ടുമുതൽ കാവടി അഭിഷേകം ശൈവഷാൺമാതുര ദർശനം. പതിനൊന്നര മുതൽ അന്നദാനം, വൈകിട്ട് മൂന്നരമുതൽ കാഴ്ചശ്രീബലി. രാത്രി എട്ടിന് കുറത്തിയാട്ടം, 12ന് ആറാട്ടിനെഴുന്നള്ളിപ്പ്. പുലർച്ചെ രണ്ടരയ്ക്ക് കൂട്ടിആറാട്ട്.