harikrishnan-25

കോതമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ബൈക്ക് വൈദ്യുതപോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്യങ്കാവ് മോളത്ത് ഉണ്ണിക്കൃഷ്ണന്റെ മകൻ ഹരികൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം കോതമംഗലം സെന്റ് ജോർജ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ ഹരികൃഷ്ണനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. കോതമംഗലം സിൽവർ ടിപ്‌സ് സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്നു. സ്ഥാപനത്തിൽ ചൊവ്വാഴ്ച തുറക്കുന്ന പുതിയ കൗണ്ടറിന്റെ ജോലിയുമായി ബന്ധപ്പെട്ട് വൈകിയാണ് വീട്ടിലേക്ക് പോയത്. അമ്മ: മല്ലിക. സഹോദരങ്ങൾ: സൂരജ്, കിരൺ. സംസ്‌കാരം നടത്തി.